പ്രിയമുള്ളവരെ ടി കെ എം കോളേജ് ഓഫ് ആർട്സ് ആൻഡ് സയൻസ് ഗ്ലോബൽ അലുംനി യു എ ഇ ചാപ്റ്ററിന്റെ ഓണാഘോഷ പരിപാടിയായ പൊന്നോണം 2022 ഈ വരുന്ന ഒക്ടോബർ 16 ഞായറാഴ്ച അജ്‌മാൻ അൽ തല്ലയിലുള്ള ഹാബിറ്റാറ്റ് സ്കൂൾ ഓഡിറ്റോറിയത്തിൽ വച്ച് നടത്തപ്പെടുന്നു. പരിപാടിയോടനുബന്ധിച്ചു തിരുവാതിരകളി, സമൂഹ ഗാനങ്ങൾ, സമൂഹ നൃത്തങ്ങൾ, ഫാഷൻ പരേഡ്, സ്കിറ്റ് ഷോ, ഓണക്കളികളായ വടംവലി, ഉറിയടി, തലയിണ അടി, കസേര കളി, സുന്ദരിക്ക് പൊട്ടു തൊടൽ തുടങ്ങിയ രസകരങ്ങളായ വിവിധ ഇനം മത്സരങ്ങളും സംഘടിപ്പിച്ചുണ്ട്. കൂടാതെ ഉറവ് എന്ന നാടൻ പാട്ടു സംഘം അവതരിപ്പിക്കുന്ന അവിസ്മരണീയമായ മെഗാ ഷോയും ഇത്തവണ നിങ്ങൾക്കായി ഒരുക്കിയിരിക്കുന്നു. മാത്രമല്ല കാലിക്കറ്റ് നോട്ട് ബുക്ക് വിളമ്പുന്ന നാവിൽ രുചിയൂറുന്ന കെങ്കേമൻ സദ്യയും ഈ ഓണമാമാങ്കത്തിന് നിങ്ങൾക്കായി ഒരുങ്ങുന്നു. അതിലേക്കായി നിങ്ങളെവരെയും ഹാർദ്ദവമായി അജ്‌മാൻ ഹാബിറ്റാറ്റ് സ്കൂൾ ആഡിറ്റോറിയത്തിലേക്ക് ക്ഷണിച്ചു കൊള്ളുന്നു.
സ്നേഹത്തോടെ പ്രോഗ്രാം കൺവീനർ ഷമീർ ഷാജഹാൻ