കൊല്ലം ടി കെ എം കോളേജ് ഒഫ് ആർട്സ് ആൻഡ് സയൻസ് ഗ്ലോബൽ അലുംനി UAE ചാപ്റ്റർ മുൻ വർഷങ്ങളിലെന്നപോലെ നിരവധി ചാരിറ്റി പ്രവർത്തനങ്ങളും മറ്റാഘോഷങ്ങളുമായി (വെർച്യുൽ പ്ലാറ്റുഫോമിലൂടെ ) തങ്ങളുടെ ജൈത്രയാത്ര തുടരുകയാണ്.
നമ്മുടെ അലുമ്‌നിയുടെ *വാർഷിക പൊതുയോഗം* ( 2020-21 വർഷത്തിലെ പ്രവർത്തന റിപ്പോർട്ടും വരവ് ചിലവ് കണക്കവതരണവും അതോടൊപ്പം 2021-22 വർഷത്തേക്കുള്ള പുതിയ ഭാരവാഹികളുടെ തിരഞ്ഞെടുപ്പും ഭരണ കൈമാറ്റവും) *മേയ് 28 വെള്ളിയാഴ്ച ഉച്ച കഴിഞ്ഞു 2.30 മണിയോട് കൂടി ( വെർച്യുൽ )* നടത്തുവാൻ തീരുമാനിച്ചിരിക്കുന്നു. തദവസരത്തിൽ എല്ലാപേരുടെയും മഹനീയ സാന്നിധ്യം അഭ്യർത്ഥിച്ചു കൊള്ളുന്നു. പരിപാടികളെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ അടുത്ത ദിവസങ്ങളിൽ നിങ്ങളിലേക്ക് അറിയിക്കുന്നതാണ്.