News Details

event details

പ്രിയപ്പെട്ട അലുംനി അംഗങ്ങളെ ടി കെ എം ആർട്സ് ആൻഡ് സയൻസ് കോളേജ് ഗ്ലോബൽ അലുംനി യു എ ഇ ചാപ്റ്ററിന്റെ ജനറൽ ബോഡി യോഗം ഇക്കഴിഞ്ഞ വെള്ളിയാഴ്ച, മാർച്ച് 21 ന് ദുബായ് ഖിസൈസിലുള്ള ക്ലാസ്സിക് ഹോട്ടൽ ഓഡിറ്റോറിയത്തിൽ വച്ച് നടന്നു. ചടങ്ങിൽ 2024-25 കമ്മിറ്റിയുടെ പ്രവർത്തനവലോകനവും അതോടൊപ്പം 2025-26 ലേക്കുള്ള പുതിയ ഭാരവാഹികളെ തീരുമാനിക്കുകയും ചെയ്തു. അപ്രകാരം തയാറാക്കിയ പട്ടിക താഴെ പറയുന്നു. പ്രസിഡന്റ് : ശ്രീ ബൈജു ഇല്ല്യാസ്, ജനറൽ സെക്രട്ടറി : ശ്രീ നസീബ്, ട്രെഷറർ : ശ്രീ നിഷാദ്, വൈസ് പ്രെസിഡന്റുമാർ ശ്രീമതി ശോഭ ശരത്, ശ്രീ ഹാഷിർ നജീബ്, ജോയിന്റ് സെക്രട്ടറിമാർ ശ്രീ നോബിൾ നാസിമുദീൻ, ശ്രീ ഷാഹുൽ ഹമീദ്. ഒപ്പം പ്രവർത്തനനിരതരായ മൂന്ന് അംഗങ്ങളെ എക്സിക്യൂട്ടീവ് കമ്മിറ്റിയിലേക്ക് ഉയർത്തുവാൻ തീരുമാനിച്ചു. അവർ, ശ്രീ : ഷൈൻ ഷാനവാസ് ശ്രീ : ഷെബിൻ ശ്രീമതി : ഫർസാന. അതോടൊപ്പം അലുംനി ഇഫ്താറും സംഘടിപ്പിക്കുകയുണ്ടായി. പുതുതായി തിരഞ്ഞെടുക്കപ്പെട്ട ഭാരവാഹികൾക്ക് എല്ലാവിധ ആശംസകളും നേരുന്നതോടൊപ്പം എല്ലാ മാന്യ അംഗങ്ങളുടെയും സഹായസഹകരണങ്ങളും പുതിയ കമ്മിറ്റിക്കും തുടർന്നും ഉണ്ടാകണമെന്ന് അഭ്യർത്ഥിക്കുന്നു. നന്ദി ഫാറൂഖ് താഹ ചെയർമാൻ അഡ്വൈസറി കമ്മിറ്റി TKMCAS Global Alumni UAE

Never Miss News

Recent Feeds