“പൂമുഖവാതിൽക്കൽ സ്നേഹം വിടർത്തുന്ന പൂന്തിങ്കളാണെന്റെ ഭാര്യ..... “ അതെ TKMCAS ഗ്ലോബൽ അലുംനി ആ സ്നേഹത്തിന്റെ ആഴം മനസ്സിലാക്കിക്കൊണ്ട് രണ്ടു ജീവിത സഖികളെ അവരുടെ പങ്കാളിക്കൊപ്പമെത്തിക്കുന്നു. പ്രിയമുള്ളവരേ ഈ വരുന്ന റിഥം 2023 മെഗാ ഇവെന്റിന്റെ ഭാഗമായിട്ട് "*പ്രിയതമയ്ക്കൊപ്പം*" എന്നു പേരിട്ടിരിക്കുന്ന ഈ പദ്ധതിയിലൂടെ തിരഞ്ഞെടുക്കപ്പെടുന്ന രണ്ടു ഭാര്യമാർക്ക് തങ്ങളുടെ പ്രാണനാഥൻ ജീവിതമാർഗം കണ്ടെത്തുന്ന കർമ്മഭൂമിയിലേക്ക് നേരിട്ടെത്തുവാനും അദ്ദേഹത്തോടൊപ്പം കുറച്ചു സമയം ചിലവഴിക്കുന്നതിനുമായി നമ്മുടെ അലുംനി അവസരമൊരുക്കുന്നു. ഈ പദ്ധതിയിൽ ഉൾപ്പെടുവാനുള്ള നിയമാവലികൾ താഴെ പറയുന്നവയാണ്. 1. ഭർത്താവ് TKMCAS ഗ്ലോബൽ അലുംനി അംഗമായിരിക്കണം. 2. ഫാമിലി വിസ സ്റ്റാറ്റസ് യോഗ്യരല്ലാത്തവർ. 3. സാമ്പത്തികമായി വളരെ പിന്നാക്കം നിൽക്കുന്നവർ (കുറഞ്ഞ വരുമാനക്കാർ) 4. കുറഞ്ഞത് 40 വയസ്സോ അതിൽ കൂടുതലോ ഉള്ള ഭാര്യമാർ. 5. ഒരിക്കലും യു എ ഇ സന്ദർശിക്കാത്തവർ(ഭാര്യമാർ) 6. ശാരീരികമായിട്ട് അസുഖങ്ങൾ ഇല്ലാത്തവർ ( യാത്ര ചെയ്യുമ്പോൾ ബുദ്ധിമുട്ടുകൾ അനുഭവപ്പെടാത്തവർ.) നിങ്ങൾക്ക് നേരിട്ടോ അല്ലെങ്കിൽ നിങ്ങളുടെ അറിവിൽ ഇതിലേക്ക് അനുയോജ്യരായവരെയോ നിർദ്ദേശിക്കാവുന്നതാണ്. Please contact… Bindu Raj Program Coordinator "പ്രിയതമയ്‌ക്കൊപ്പം" 0502526500