Iftar & General body meeting 2025
18 Mar, 2025
പ്രിയപ്പെട്ടവര്‍ക്ക് ദീപാവലി ആശംസകൾ!! മൺ ചിരാതുകളിൽ ദീപനാളം കാറ്റിനൊപ്പം ഓളം വെട്ടുന്ന മനോഹരമായ കാഴ്ച്ചയുടെ വസന്തമാണ് ദീപാവലി, ഇരുളിനെ ഭേദിച്ച് ദീപങ്ങൾ മനോഹാരിത പകരുന്ന ദിവസം. പ്രകാശ നാളങ്ങളുടെ ഉത്സവം തന്നെയാണ് ദീപാവലി. രാജ്യം മുഴുവൻ വിശേഷ ദിനമായി കണ്ട് ആചരിയ്ക്കുന്ന ഈ ദിനത്തിൽ ദീപ നാളങ്ങളും മധുര പലഹാരങ്ങളും തന്നെയാണ് വലിയ ആകർഷണം. രാമൻ രാവണനെ വധിച്ച് സ്വന്തം രാജ്യമായ അയോധ്യയിൽ തിരിച്ചെത്തിയതിന്റെ ആഘോഷമാണ് ദീപാവലി എന്നാണ് ഒരു ഐതിഹ്യം. സീതയും ലക്ഷ്മണനുമൊത്തുള്ള 14 വർഷത്തെ വനവാസത്തിന് ശേഷമാണ് അയോധ്യയിലെയ്ക്ക് രാമൻറെ തിരിച്ചുവരവുണ്ടായത്. തിന്മയുടെ മേൽ നന്മ വിജയം നേടിയ ദിനമായും ദീപാവലിയെ കണക്കാക്കുന്നു.