നമ്മുടെ അലുമ്‌നിയുടെ സ്ഥാപക അംഗവും ദുബായിലെ നിരവധി പ്രവാസ സംഘടനകളുടെ സജീവ സന്നിധ്യമായിരുന്ന നമ്മുടെയൊക്കെ പ്രിയപ്പെട്ട നൗഷാദ് പുന്നത്തല ഇന്ന് വൈകുന്നേരം മരണപ്പെട്ടു. ദീർഘ കാലം ദുബായ് തന്റെ കർമ്മ മേഖലയായി മാറിയപ്പോൾ മുതൽ നിരവധി പ്രവാസി സംഘടനകളിലൂടെ തന്റെ പ്രവർത്തനങ്ങൾ പ്രവാസികളുടെ നന്മക്കായും കൂടി നീക്കി വെച്ച് കൊണ്ട് അഹോരാത്രം പ്രവർത്തിച്ച കർമ്മ സാരഥി, സഹായമഭ്യര്ഥിക്കുന്നവർക്കൊരു കൈത്താങ്ങായി എപ്പോഴും ഉത്സാഹവാനായി കാണുന്ന നൗഷാദ് , അലുമ്‌നിയുടെ നാളിതു വരെയുള്ള പ്രവർത്തനങ്ങൾക്ക് ഒരു സീനിയർ അംഗമെന്ന നിലയിലും ഉപദേശ നിർദേശങ്ങൾ തന്നിരുന്ന സ്നേഹ നിധിയയിരുന്ന നൗഷാദിക്കാ ഇപ്പോൾ ഓർമയായിരിക്കുന്നു.
അദ്ദേഹത്തിന്റെ വേർപാട് സ്വന്തം കുടുംബത്തിന് മാത്രമല്ല എല്ലാ പ്രവിസികളുടെയും നികത്താനാവാത്ത നഷ്ടമായി കരുതുന്നു. പരേതന്റെ പരലോക ജീവിതത്തിന്റെ നന്മയ്ക്കായി പ്രാർത്ഥിച്ചു കൊണ്ട് പ്രിയപ്പെട്ട നൗഷാദിക്കക്ക് കണ്ണീരിൽ കുതിർന്ന ആദരാഞ്ജലികൾ അർപ്പിച്ചു കൊള്ളുന്നു