പ്രിയമുള്ളവരേ ടി കെ എം കോളേജ് ഓഫ് ആർട്സ് ആൻഡ് സയൻസ് ഗ്ലോബൽ അലുംനി യു എ ഇ ചാപ്റ്റർ സംഘടിപ്പിക്കുന്ന വാർഷിക കുടുംബസംഗമം " ആവേശം 2025 " ഈ വരുന്ന ഫെബ്രുവരി 09 ഞായറാഴ്ച വൈകുന്നേരം 4 മുതൽ 9 വരെ ദുബായ് അൽ നഹ്ദയിലുള്ള ലാവെൻഡർ ഹോട്ടൽ ഓഡിറ്റോറിയത്തിൽ വച്ച് നടക്കുന്ന വിവരം നിങ്ങളെവരെയും സസന്തോഷം അറിയിക്കുകയാണ്. ഈ പ്രോഗ്രാമിൽ ടി കെ എം ട്രസ്റ്റ് ചെയർമാൻ ജനാബ് ഷഹാൽ ഹസൻ മുസ്‍ലിയാരും , ട്രസ്റ്റ് അംഗങ്ങളും പങ്കെടുക്കുന്നതോടൊപ്പം അതിവിപുലമായ പരിപാടികളും സംഘടിപ്പിച്ചിട്ടുണ്ട്. യു എ ഇ യിലെ പ്രശസ്തരായ നാടൻ പാട്ടു സംഘമായ ഉറവ് അവതരിപ്പിക്കുന്ന മെഗാ നാടൻ പാട്ടു ഷോ അതോടൊപ്പം D4 ഡാൻസ് ഗ്രൂപ്പിലെ പ്രശസ്തരായ സംഘങ്ങളുടെ നൃത്ത വിരുന്നും അലുംനി ടാലെന്റ്‌സുകളുടെ പ്രകടനങ്ങളും സ്വാദൂറും അത്താഴ വിരുന്നും ഒരുക്കിയിരിക്കുന്നു. എക്കാലത്തെയും പോലെ നിങ്ങളോരോരുത്തരുടേയും അകമഴിഞ്ഞ സഹായ സഹകരണങ്ങൾ ഉണ്ടാകണമെന്ന അഭ്യര്ഥനയോടെ കൂടുതൽ വിശേഷങ്ങളുമായി വീണ്ടും വരുന്നതാണ്. നന്ദി PST