TKMCAS "CHILL & GRILL" 2024 പ്രിയ അലുംനി അംഗങ്ങളെ .... ടി കെ എം സി എ എസ് ഗ്ലോബൽ ക്രിസ്മസ് പുതുവർഷ ആഘോഷവും ചിൽ ആൻഡ് ഗ്രിൽ 2024 കൂട്ടായ്മയും ഈ വരുന്ന ഡിസംബർ 28 ശനിയാഴ്ച വൈകിട്ട് 5 മണി മുതൽ രാത്രി 11 വരെ അബുദാബിയിലുള്ള അൽ റഹ്ബാ ഫാം ഹൗസില് വച്ച് നടത്തുവാൻ തീരുമാനിച്ചിരിക്കുകയാണ്. ഈ ആഘോഷരാവിൽ പങ്കുചേരുവാൻ ആഗ്രഹിക്കുന്നവർ എത്രയും വേഗം നിങ്ങളുടെ പേരുകൾ താഴെ രെജിസ്റ്റർ ചെയ്യുവാൻ അഭ്യർത്ഥിക്കുന്നു. ഈ ക്രിസ്മസ് രാവിൽ സാന്റയെയും പുതുവർഷത്തെയും നമുക്ക് ആടിയും പാടിയും ഒരുമിച്ച് ഭക്ഷണം ആസ്വദിച്ചും വരവേൽക്കാം. നിങ്ങളേവരുടെയും നിസ്സീമമായ സഹകരണം പ്രതീക്ഷിച്ചു കൊള്ളുന്നു. "ചിൽ ആൻഡ് ഗ്രിൽ 2024" ഇൽ പങ്കെടുക്കുന്ന എല്ലാപേരും അന്നേ ദിവസം പൊതുവായുള്ള ഡ്രസ്സ് കോഡായിട്ട് പരാമാവധി ചുവപ്പും വെളുപ്പും നിറങ്ങളിലുള്ള വസ്ത്രങ്ങൾ ധരിച്ചു വരുവാനായി അഭ്യർത്ഥിച്ചു കൊള്ളുന്നു. അതോടൊപ്പം ക്രിസ്മസ് പപ്പയുടെ ക്യാപ് ഉള്ളവർ അതുകൂടി ധരിച്ചു വന്നാൽ നന്നാകുമായിരിക്കും. ഏവർക്കും സ്വാഗതം !!! On December 28th Saturday, 5.00PM - 11.00PM @ AL RAHBA FARM, SHAHAMA - ABU DHABI
കൊല്ലം ടി കെ എം കോളേജ് ഓഫ് ആർട്സ് ആൻഡ് സയൻസ് ഗ്ലോബൽ അലുംനി യു എ ഇ ചാപ്റ്ററിന്റെ ഓണാഘോഷ പരിപാടിയായ " ഓണം മാമാങ്കം 2024 " ഈ വരുന്ന ഞായറാഴ്ച ഒക്ടോബർ 6 ന് ഷാർജ അൽ നഹ്ദയിലുള്ള നെസ്റ്റോ മിയ മാൾ ഓഡിറ്റോറിയത്തിൽ വച്ച് നടത്തപ്പെടുന്നു. ഈ ഓണമാമാങ്കത്തിൽ അലുംനി അംഗങ്ങളും കുടുംബാംഗങ്ങളും അണിനിരക്കുന്ന തിരുവാതിരകളി, കൈകൊട്ടിക്കളി, സമൂഹ നൃത്തം, സമൂഹ ഗാനം, തുടങ്ങിയ കലാപരിപാടികളും തിരുവോണ സദ്യയും സംഘടിപ്പിക്കുന്നു. കൂടാതെ കലാഭവൻ ഹമീദ് നയിക്കുന്ന മെഗാ നാടൻപാട്ടുകളും സംഘടിപ്പിച്ചിട്ടുണ്ട്. ഏവരെയും ഈ ആഘോഷമേളയിലേക്ക് ഒക്ടോബർ 6ന് മിയാ മാളിലേക്ക് സസന്തോഷം സ്വാഗതം ചെയ്തു കൊള്ളുന്നു
പ്രിയമുള്ളവരേ .... ടി കെ എം സി എ എസ് ഗ്ലോബൽ അലുംനി അവതരിപ്പിക്കുന്ന ബോധവത്കരണ ക്ളാസ്സ് *“ EmpowerED Unleashing Potential Personally & Professionally “* എന്ന പരിപാടി മുൻ നിശ്ചയ പ്രകാരം ഈ വരുന്ന ഞായറാഴ്ച വൈകുന്നേരം 3 മണിയോട് കൂടി ആരംഭിക്കുന്നതായിരിക്കും. പരിപാടി നടക്കുന്ന വേദിയും എത്തേണ്ട സ്ഥലവും ഉടൻ തന്നെ അറിയിക്കുന്നതാണ്. ഏവരുടെയും കുടുംബസമേതമുള്ള അകമഴിഞ്ഞ പങ്കാളിത്തം അഭ്യർത്ഥിച്ചു കൊള്ളുന്നു. നന്ദി
Dear Members Our Santhwanam 2024 event at college. I request all members who are present to attend and ensure our participation. Let's make it a memorable moment….. General secretary Raji S Nair
ഏറ്റവും പ്രിയപ്പെട്ട അലുംനി സുഹൃത്തുക്കളെ ..... റിഥം 2023 (Rhythm 2023) എന്ന നമ്മുടെ മെഗാ പരിപാടിയിലെ ഏറ്റവും പ്രധാന ആകർഷണമായ സംഗീത നിശ അവതരിപ്പിക്കുന്നത് ബോളിവുഡിലും തെന്നിന്ത്യൻ സിനിമ പിന്നണിഗാന രംഗത്തും നിരവധി ഹിറ്റു ഗാനങ്ങളുമായി .....ഗിന്നസ് വേൾഡ് റിക്കോഡ് ഇൻഡ്യയിലേക്ക് ആദ്യമായി കൊണ്ടെത്തിച്ച ഗാനം തമിഴിലും മലയാളത്തിലുമാലപിച്ച, ഏ ആർ റഹ്മാനുൾപ്പെടെ പ്രഗൽഭരായ സംഗീത സംവിധായകരുടെ നിരവധി ഹിറ്റ് ഗാനങ്ങളാലപിച്ച........യുവജനങ്ങളുടെ ഹരമായ നമ്മുടെ കൊല്ലത്തിന്റെ അഭിമാനപ്രതിഭയായ യുവ ഗായകൻ യാസിൻ നിസാറും ബാന്റുമാണ് . ആ സംഗീത പെരുമഴയിലേക്ക് .... ആ ഗാനവിരുന്നിലേക്ക് .... TKM ട്രസ്റ്റ് പ്രസിഡന്റ് ഡോക്ടർ ഷഹാൽ ഹസ്സൻ മുസലിയാർ മറ്റ് ട്രസ്റ്റ് അംഗങ്ങൾ ഉൾപ്പെടെ പങ്കെടുക്കുന്ന പ്രൗഡഗംഭീരമായ സദസ്സിലേക്ക്… തുടർന്നു നടത്തപ്പെടുന്ന വിഭവസമൃദ്ധമായ അത്താഴവിരുന്നിലേക്ക്...... അവിസ്മരണീയ നിമിഷങ്ങളുടെ സാക്ഷികളാകുവാൻ .... .......... സഹൃദയരായ നിങ്ങളോരോരുത്തരെയും സഹർഷം......സവിനയം....... സ്വാഗതം ചെയ്തു കൊള്ളുന്നു. അഫ്സൽ മുസലിയാർ പ്രസിഡന്റ്