News

ആരവം -2021 ഓണാഘോഷം

പ്രിയമുള്ളവരേ .... നിങ്ങളേവർക്കും അറിയാമല്ലോ നമ്മുടെ ഓണാഘോഷപരിപാടിയായ " TKMCAS ആരവം 2021" ഈ വരുന്ന ഒകോബാർ 15ആം തിയതി വൈകുന്നേരം 4 മുതൽ 7 വരെ നടക്കുന്ന വിവരം. അതോടൊപ്പം ഏറെ സന്തോഷത്തോടെ നിങ്ങളോടു പറയുവാൻ ആഗ്രഹിക്കുന്നു . ഇത്തവണത്തെ പരിപാടിയിൽ സുപ്രസിദ്ധ സിനിമ പിന്നണി ഗായകനും ആദ്യത്തെ സ്റ്റാർ സിംഗറുമായ ശ്രീ നജീം അർഷാദ് ,, അദ്ദേഹത്തിന്റെ നിരവധി ഹിറ്റ്‌ ഗാനങ്ങളുമായി നമ്മോടൊപ്പം ചേരുന്നു. കൂടാതെ അലുംനി അംഗങ്ങളും അവരുടെ കുടുംബാംഗങ്ങളും പങ്കെടുക്കുന്ന കലാമേളയും ഈ ആഘോഷരാവിൽ നിങ്ങൾക്കായി അവതരിപ്പിക്കപ്പെടുന്നു. ഈ അസുലഭ നിമിഷങ്ങൾ ആസ്വദിക്കുവാനായി നിങ്ങള് തിയതി കുറിച്ചു വച്ചോളൂ .... മറക്കണ്ട ഒക്ടോബർ 15 വെള്ളിയാഴ്ച വൈകിട്ട് 4 മണി മുതൽ 7 വരെ. ഏവരുടെയും സജീവ പങ്കാളിത്തം പ്രതീക്ഷിച്ചു കൊള്ളുന്നു.

സാന്ത്വനം 2021

TKMCAS ഗ്ലോബൽ അലുമ്‌നിയുടെ ഈ വർഷത്തെ ചാരിറ്റി പ്രവർത്തനങ്ങളുടെ ഭാഗമായ *SANTHWANAM 2021 കോവിഡ് പ്രതിരോധപ്രവർത്തനങ്ങളുടെ ഭാഗമായികൊണ്ട് 100 പൾസ്‌ ഓക്സിമീറ്ററുകളും 200 PPE കിറ്റുകളും* TKM ആർട്സ് കോളേജ് ആഡിറ്റോറിയത്തിൽ വച്ച് ഇന്ന് രാവിലെ 11 മണിക്ക് നടന്ന ചടങ്ങിൽ അലുംനി പ്രസിഡന്റ് ശ്രീ ലാൽ അബ്ദുൽ സലാം MLA ശ്രീ പി സി വിഷ്ണുനാഥിന് മാറുകയുണ്ടായി. TKM ട്രസ്റ്റ് മെമ്പർ ശ്രീ ഹാറൂൺ, TKMCAS കോളേജ് പ്രിൻസിപ്പൽ ശ്രീമതി Dr ചിത്രാ ഗോപിനാഥ്, പാരന്റ് അലുംനി പ്രസിഡന്റ് ശ്രീ രാജീവ്, മറ്റു അലുംനി അംഗങ്ങൾ തുടങ്ങിയവർ ചടങ്ങിൽ സന്നിഹിതരായിരുന്നു.

വാർഷിക പൊതുയോഗം* ( 2020-21 )

നമ്മുടെ അലുമ്‌നിയുടെ *വാർഷിക പൊതുയോഗം* ( 2020-21 വർഷത്തിലെ പ്രവർത്തന റിപ്പോർട്ടും വരവ് ചിലവ് കണക്കവതരണവും അതോടൊപ്പം 2021-22 വർഷത്തേക്കുള്ള പുതിയ ഭാരവാഹികളുടെ തിരഞ്ഞെടുപ്പും ഭരണ കൈമാറ്റവും) *മേയ് 28 വെള്ളിയാഴ്ച ഉച്ച കഴിഞ്ഞു 2.30 മണിയോട് കൂടി ( വെർച്യുൽ )* നടത്തുകയുണ്ടായി.