News

TKMCAS "CHILL & GRILL" 2024-25.

TKMCAS "CHILL & GRILL" 2024 പ്രിയ അലുംനി അംഗങ്ങളെ .... ടി കെ എം സി എ എസ് ഗ്ലോബൽ ക്രിസ്മസ് പുതുവർഷ ആഘോഷവും ചിൽ ആൻഡ് ഗ്രിൽ 2024 കൂട്ടായ്മയും ഈ വരുന്ന ഡിസംബർ 28 ശനിയാഴ്ച വൈകിട്ട് 5 മണി മുതൽ രാത്രി 11 വരെ അബുദാബിയിലുള്ള അൽ റഹ്‌ബാ ഫാം ഹൗസില് വച്ച് നടത്തുവാൻ തീരുമാനിച്ചിരിക്കുകയാണ്. ഈ ആഘോഷരാവിൽ പങ്കുചേരുവാൻ ആഗ്രഹിക്കുന്നവർ എത്രയും വേഗം നിങ്ങളുടെ പേരുകൾ താഴെ രെജിസ്റ്റർ ചെയ്യുവാൻ അഭ്യർത്ഥിക്കുന്നു. ഈ ക്രിസ്മസ് രാവിൽ സാന്റയെയും പുതുവർഷത്തെയും നമുക്ക് ആടിയും പാടിയും ഒരുമിച്ച് ഭക്ഷണം ആസ്വദിച്ചും വരവേൽക്കാം. നിങ്ങളേവരുടെയും നിസ്സീമമായ സഹകരണം പ്രതീക്ഷിച്ചു കൊള്ളുന്നു. "ചിൽ ആൻഡ് ഗ്രിൽ 2024" ഇൽ പങ്കെടുക്കുന്ന എല്ലാപേരും അന്നേ ദിവസം പൊതുവായുള്ള ഡ്രസ്സ് കോഡായിട്ട് പരാമാവധി ചുവപ്പും വെളുപ്പും നിറങ്ങളിലുള്ള വസ്ത്രങ്ങൾ ധരിച്ചു വരുവാനായി അഭ്യർത്ഥിച്ചു കൊള്ളുന്നു. അതോടൊപ്പം ക്രിസ്മസ് പപ്പയുടെ ക്യാപ് ഉള്ളവർ അതുകൂടി ധരിച്ചു വന്നാൽ നന്നാകുമായിരിക്കും. ഏവർക്കും സ്വാഗതം !!! On December 28th Saturday, 5.00PM - 11.00PM @ AL RAHBA FARM, SHAHAMA - ABU DHABI

സ്വാന്തനം 2024

Dear Members As we know, is our Santhwanam event at college. I request all members who are present to attend and ensure our participation. Let's make it a memorable moment….. General secretary Raji S Nair

മാപ്പിളപ്പാട്ട് മത്സരം

പ്രിയപ്പെട്ട *TKMCAS Global Alumni UAE അംഗങ്ങളെ , നമ്മുടെ കുടുംബാംഗങ്ങളുടെയും, കുട്ടികളുടെയും സർഗ്ഗ വാസനകളെ പ്രോത്സാഹിപ്പിക്കാനും , അവരിൽ ഒളിഞ്ഞിരിക്കുന്ന കലാപരമായ കഴിവുകളെ വെളിച്ചത്തു കൊണ്ട് വരുക എന്ന ലക്ഷ്യത്തോടെയും വലിയ പെരുന്നാളിനോട് അനുബന്ധിച്ച് ഒരു *മാപ്പിളപ്പാട്ട്* മത്സരം സംഘടിപ്പിക്കുന്നു ; - നമ്മൾ നടത്താൻ ഉദ്ദേശിക്കുന്ന സമാന പരിപാടികളിൽ ആദ്യത്തേത് മാത്രമാണ് ഇത്.... മത്സരത്തിൽ പാലിക്കേണ്ട നിർദേശങ്ങളും, നിബന്ധനകളും താഴെ പറയും പ്രകാരമാണ്. . ഏവരുടെയും ആത്മാർത്ഥമായ സഹകരണവും പങ്കാളിത്തവും പ്രതീക്ഷിക്കുന്നു

New office bearers of TKMCAS Global Alumni2024-2025

കൊല്ലം T K M കോളേജ് ഓഫ് ആർട്സ് & സയൻസ് ഗ്ലോബൽ അലുംനി യു എ ഇ ചാപ്റ്ററിന്റെ 2024-25 ലെ ഭാരവാഹികളെ മാർച്ച് 30 ന് ഷാർജയിൽ നടന്ന ജനറൽ ബോഡിയിൽ വച്ച് തിരഞ്ഞെടുത്തു. സമൂഹത്തിൽ പ്രാധാന്യം അർഹിക്കുന്ന സ്ത്രീ ശാക്തീകരണത്തിന്റെയും തുല്യ അവകാശങ്ങളുടെയും ഭാഗമായിട്ട് യു എ യിൽ ആദ്യമായിട്ട് ഒരു മിക്സഡ് കോളേജ് പൂർവ വിദ്യാർത്ഥി സംഘടനയുടെ മുഴുവൻ ഭാരവാഹിത്വവും സ്ത്രീകളിൽ ഏല്പിച്ചു കൊണ്ട് മാതൃകയാകുന്നു. ഭാരവാഹികൾ പ്രസിഡന്റ് - ശ്രീമതി ബിന്ദുരാജ് ജനറൽ സെക്രട്ടറി - ശ്രീമതി രാജി നായർ ട്രെഷറർ - ശ്രീമതി ലക്ഷ്മി ഷിബു വൈസ് പ്രസിഡന്റ് - ശ്രീമതി സമീന നോബിൾ ജോയിന്റ് സെക്രട്ടറി - ശ്രീമതി ഷാനിമ ഖാലിദ് അറഫാത് . TKMCAS ഗ്ലോബൽ അലുംനി അഡ്വൈസറി കമ്മിറ്റി ചെയർമാൻ ശ്രീ ഫാറൂഖ് താഹ ഭാരവാഹികളെ പ്രഖ്യാപിക്കുകയും മുൻ പ്രസിഡന്റ് ശ്രീ അഫ്സൽ മുസലിയാർ നന്ദിയും പറഞ്ഞു.