News

ആദരാഞ്ജലികൾ

നമ്മുടെ അലുമ്‌നിയുടെ സ്ഥാപക അംഗവും ദുബായിലെ നിരവധി പ്രവാസ സംഘടനകളുടെ സജീവ സന്നിധ്യമായിരുന്ന നമ്മുടെയൊക്കെ പ്രിയപ്പെട്ട നൗഷാദ് പുന്നത്തല ഇന്ന് വൈകുന്നേരം മരണപ്പെട്ടു. ദീർഘ കാലം ദുബായ് തന്റെ കർമ്മ മേഖലയായി മാറിയപ്പോൾ മുതൽ നിരവധി പ്രവാസി സംഘടനകളിലൂടെ തന്റെ പ്രവർത്തനങ്ങൾ പ്രവാസികളുടെ നന്മക്കായും കൂടി നീക്കി വെച്ച് കൊണ്ട് അഹോരാത്രം പ്രവർത്തിച്ച കർമ്മ സാരഥി, സഹായമഭ്യര്ഥിക്കുന്നവർക്കൊരു കൈത്താങ്ങായി എപ്പോഴും ഉത്സാഹവാനായി കാണുന്ന നൗഷാദ് , അലുമ്‌നിയുടെ നാളിതു വരെയുള്ള പ്രവർത്തനങ്ങൾക്ക് ഒരു സീനിയർ അംഗമെന്ന നിലയിലും ഉപദേശ നിർദേശങ്ങൾ തന്നിരുന്ന സ്നേഹ നിധിയയിരുന്ന നൗഷാദിക്കാ ഇപ്പോൾ ഓർമയായിരിക്കുന്നു.

ദീപാവലി ആശംസകൾ

പ്രിയപ്പെട്ടവര്‍ക്ക് ദീപാവലി ആശംസകൾ!! മൺ ചിരാതുകളിൽ ദീപനാളം കാറ്റിനൊപ്പം ഓളം വെട്ടുന്ന മനോഹരമായ കാഴ്ച്ചയുടെ വസന്തമാണ് ദീപാവലി, ഇരുളിനെ ഭേദിച്ച് ദീപങ്ങൾ മനോഹാരിത പകരുന്ന ദിവസം. പ്രകാശ നാളങ്ങളുടെ ഉത്സവം തന്നെയാണ് ദീപാവലി. രാജ്യം മുഴുവൻ വിശേഷ ദിനമായി കണ്ട് ആചരിയ്ക്കുന്ന ഈ ദിനത്തിൽ ദീപ നാളങ്ങളും മധുര പലഹാരങ്ങളും തന്നെയാണ് വലിയ ആകർഷണം. രാമൻ രാവണനെ വധിച്ച് സ്വന്തം രാജ്യമായ അയോധ്യയിൽ തിരിച്ചെത്തിയതിന്റെ ആഘോഷമാണ് ദീപാവലി എന്നാണ് ഒരു ഐതിഹ്യം. സീതയും ലക്ഷ്മണനുമൊത്തുള്ള 14 വർഷത്തെ വനവാസത്തിന്‌ ശേഷമാണ് അയോധ്യയിലെയ്ക്ക് രാമൻറെ തിരിച്ചുവരവുണ്ടായത്. തിന്മയുടെ മേൽ നന്മ വിജയം നേടിയ ദിനമായും ദീപാവലിയെ കണക്കാക്കുന്നു.

ആരവം -2021 ഓണാഘോഷം

പ്രിയമുള്ളവരേ .... നിങ്ങളേവർക്കും അറിയാമല്ലോ നമ്മുടെ ഓണാഘോഷപരിപാടിയായ " TKMCAS ആരവം 2021" ഈ വരുന്ന ഒകോബാർ 15ആം തിയതി വൈകുന്നേരം 4 മുതൽ 7 വരെ നടക്കുന്ന വിവരം. അതോടൊപ്പം ഏറെ സന്തോഷത്തോടെ നിങ്ങളോടു പറയുവാൻ ആഗ്രഹിക്കുന്നു . ഇത്തവണത്തെ പരിപാടിയിൽ സുപ്രസിദ്ധ സിനിമ പിന്നണി ഗായകനും ആദ്യത്തെ സ്റ്റാർ സിംഗറുമായ ശ്രീ നജീം അർഷാദ് ,, അദ്ദേഹത്തിന്റെ നിരവധി ഹിറ്റ്‌ ഗാനങ്ങളുമായി നമ്മോടൊപ്പം ചേരുന്നു. കൂടാതെ അലുംനി അംഗങ്ങളും അവരുടെ കുടുംബാംഗങ്ങളും പങ്കെടുക്കുന്ന കലാമേളയും ഈ ആഘോഷരാവിൽ നിങ്ങൾക്കായി അവതരിപ്പിക്കപ്പെടുന്നു. ഈ അസുലഭ നിമിഷങ്ങൾ ആസ്വദിക്കുവാനായി നിങ്ങള് തിയതി കുറിച്ചു വച്ചോളൂ .... മറക്കണ്ട ഒക്ടോബർ 15 വെള്ളിയാഴ്ച വൈകിട്ട് 4 മണി മുതൽ 7 വരെ. ഏവരുടെയും സജീവ പങ്കാളിത്തം പ്രതീക്ഷിച്ചു കൊള്ളുന്നു.

സാന്ത്വനം 2021

TKMCAS ഗ്ലോബൽ അലുമ്‌നിയുടെ ഈ വർഷത്തെ ചാരിറ്റി പ്രവർത്തനങ്ങളുടെ ഭാഗമായ *SANTHWANAM 2021 കോവിഡ് പ്രതിരോധപ്രവർത്തനങ്ങളുടെ ഭാഗമായികൊണ്ട് 100 പൾസ്‌ ഓക്സിമീറ്ററുകളും 200 PPE കിറ്റുകളും* TKM ആർട്സ് കോളേജ് ആഡിറ്റോറിയത്തിൽ വച്ച് ഇന്ന് രാവിലെ 11 മണിക്ക് നടന്ന ചടങ്ങിൽ അലുംനി പ്രസിഡന്റ് ശ്രീ ലാൽ അബ്ദുൽ സലാം MLA ശ്രീ പി സി വിഷ്ണുനാഥിന് മാറുകയുണ്ടായി. TKM ട്രസ്റ്റ് മെമ്പർ ശ്രീ ഹാറൂൺ, TKMCAS കോളേജ് പ്രിൻസിപ്പൽ ശ്രീമതി Dr ചിത്രാ ഗോപിനാഥ്, പാരന്റ് അലുംനി പ്രസിഡന്റ് ശ്രീ രാജീവ്, മറ്റു അലുംനി അംഗങ്ങൾ തുടങ്ങിയവർ ചടങ്ങിൽ സന്നിഹിതരായിരുന്നു.