13 Aug, 2023
പ്രിയമുള്ളവരേ
നമ്മുടെ അലുമ്‌നിയുടെ *സാന്ത്വനം 2023* ന്റെ ഭാഗമായിട്ട് സംഘടിപ്പിച്ചിട്ടുള്ള *കൊല്ലം ജില്ലാ ആശുപത്രിയിലേക്കായുള്ള 10 വീൽ ചെയർ വിതരണവും,9 കിടപ്പുരോഗികൾക്കായുള്ള സഹായ ധന വിതരണവും, അതോടൊപ്പം ടി കെ എം കോളേജിലെ 21 വിദ്യാർത്ഥികൾക്കായി നൽകുന്ന സ്കോളർഷിപ്പ് തുകയുടെ കൈമാറ്റവും* ഈ വരുന്ന തിങ്കളാഴ്ച 14 ആഗസ്ത് പകൽ 11 മണിക്ക് ടി കെ എം കോളേജ് ആഡിറ്റോറിയത്തിൽ വച്ച് നടത്തപ്പെടുന്നു.
*ബഹുമാനപ്പെട്ട കോളേജ് പ്രിൻസിപ്പൽ ഡോക്ടർ ചിത്രാ ഗോപിനാഥ് അധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ വച്ച് ആദരണീയനായ ചെയർമാൻ ജനാബ് ഷാഹൽ ഹസ്സൻ മുസലിയാർ യോഗം ഉത്‌ഘാടനം ചെയ്യുകയും വീൽ ചെയർ വിതരണം നിർവഹിക്കുകയും, ബഹുമാനപ്പെട്ട ട്രസ്റ്റ് ട്രെഷറർ ജനാബ് ജലാലുദീൻ മുസലിയാർ സ്കോളർഷിപ് വിതരണവും, ട്രസ്റ്റ് മെമ്പർ ജനാബ് ജമാലുദീൻ മുസലിയാർ ചികിത്സ സഹായ ധന നിർവഹണവും നടത്തപ്പെടുന്നു.*
തദവസരത്തിൽ നാട്ടിൽ അവധിയിലുള്ള എല്ലാ മെമ്പറന്മാരുടെയും മഹനീയ പങ്കാളിത്തം അഭ്യർത്ഥിച്ചു കൊള്ളുന്നു.
_കൂടുതൽവിവരങ്ങൾക്കായി ശ്രീ ഫയാസുമായി ബന്ധപ്പെടാനുള്ള നമ്പർ 9526644999._
നന്ദി,
സ്വാന്തനം 2023 കൺവീനർ
ഷമീർ ഷാജഹാൻ