News

Iftar & General body meeting 2025

പ്രിയ അലുംനി അംഗങ്ങളെ റമദാൻ കരീം .... നമ്മുടെ ഈ വർഷത്തെ (2025) ജനറൽ ബോഡി യോഗവും ഫാമിലി ഇഫ്‌താർ സംഗമവും മാർച്ച് 21 വെള്ളിയാഴ്ച്ച ദുബായ് ഖുസൈസിലുള്ള ക്ലാസ്സിക് റെസ്റ്റാറ്റാന്റിൽ വച്ച് നടത്തപ്പെടുന്നു. നിങ്ങളെവരെയും പ്രസ്തുത സംഗമത്തിലേക്കു സാദരം ക്ഷണിച്ചു കൊള്ളുന്നു. നിങ്ങളുടെ പങ്കാളിത്തം ഗ്രൂപിലൂടെയോ കമ്മിറ്റി ഭാരവാഹികളെയോ അറിയിക്കുക. പ്രവേശനം വൈകുന്നേരം 5.00 മുതൽ നന്ദി PST

ആവേശം

പ്രിയമുള്ളവരേ ടി കെ എം കോളേജ് ഓഫ് ആർട്സ് ആൻഡ് സയൻസ് ഗ്ലോബൽ അലുംനി യു എ ഇ ചാപ്റ്റർ സംഘടിപ്പിക്കുന്ന വാർഷിക കുടുംബസംഗമം " ആവേശം 2025 " ഈ വരുന്ന ഫെബ്രുവരി 09 ഞായറാഴ്ച വൈകുന്നേരം 4 മുതൽ 9 വരെ ദുബായ് അൽ നഹ്ദയിലുള്ള ലാവെൻഡർ ഹോട്ടൽ ഓഡിറ്റോറിയത്തിൽ വച്ച് നടക്കുന്ന വിവരം നിങ്ങളെവരെയും സസന്തോഷം അറിയിക്കുകയാണ്. ഈ പ്രോഗ്രാമിൽ ടി കെ എം ട്രസ്റ്റ് ചെയർമാൻ ജനാബ് ഷഹാൽ ഹസൻ മുസ്‍ലിയാരും , ട്രസ്റ്റ് അംഗങ്ങളും പങ്കെടുക്കുന്നതോടൊപ്പം അതിവിപുലമായ പരിപാടികളും സംഘടിപ്പിച്ചിട്ടുണ്ട്. യു എ ഇ യിലെ പ്രശസ്തരായ നാടൻ പാട്ടു സംഘമായ ഉറവ് അവതരിപ്പിക്കുന്ന മെഗാ നാടൻ പാട്ടു ഷോ അതോടൊപ്പം D4 ഡാൻസ് ഗ്രൂപ്പിലെ പ്രശസ്തരായ സംഘങ്ങളുടെ നൃത്ത വിരുന്നും അലുംനി ടാലെന്റ്‌സുകളുടെ പ്രകടനങ്ങളും സ്വാദൂറും അത്താഴ വിരുന്നും ഒരുക്കിയിരിക്കുന്നു. എക്കാലത്തെയും പോലെ നിങ്ങളോരോരുത്തരുടേയും അകമഴിഞ്ഞ സഹായ സഹകരണങ്ങൾ ഉണ്ടാകണമെന്ന അഭ്യര്ഥനയോടെ കൂടുതൽ വിശേഷങ്ങളുമായി വീണ്ടും വരുന്നതാണ്. നന്ദി PST

TKMCAS "CHILL & GRILL" 2024-25.

TKMCAS "CHILL & GRILL" 2024 പ്രിയ അലുംനി അംഗങ്ങളെ .... ടി കെ എം സി എ എസ് ഗ്ലോബൽ ക്രിസ്മസ് പുതുവർഷ ആഘോഷവും ചിൽ ആൻഡ് ഗ്രിൽ 2024 കൂട്ടായ്മയും ഈ വരുന്ന ഡിസംബർ 28 ശനിയാഴ്ച വൈകിട്ട് 5 മണി മുതൽ രാത്രി 11 വരെ അബുദാബിയിലുള്ള അൽ റഹ്‌ബാ ഫാം ഹൗസില് വച്ച് നടത്തുവാൻ തീരുമാനിച്ചിരിക്കുകയാണ്. ഈ ആഘോഷരാവിൽ പങ്കുചേരുവാൻ ആഗ്രഹിക്കുന്നവർ എത്രയും വേഗം നിങ്ങളുടെ പേരുകൾ താഴെ രെജിസ്റ്റർ ചെയ്യുവാൻ അഭ്യർത്ഥിക്കുന്നു. ഈ ക്രിസ്മസ് രാവിൽ സാന്റയെയും പുതുവർഷത്തെയും നമുക്ക് ആടിയും പാടിയും ഒരുമിച്ച് ഭക്ഷണം ആസ്വദിച്ചും വരവേൽക്കാം. നിങ്ങളേവരുടെയും നിസ്സീമമായ സഹകരണം പ്രതീക്ഷിച്ചു കൊള്ളുന്നു. "ചിൽ ആൻഡ് ഗ്രിൽ 2024" ഇൽ പങ്കെടുക്കുന്ന എല്ലാപേരും അന്നേ ദിവസം പൊതുവായുള്ള ഡ്രസ്സ് കോഡായിട്ട് പരാമാവധി ചുവപ്പും വെളുപ്പും നിറങ്ങളിലുള്ള വസ്ത്രങ്ങൾ ധരിച്ചു വരുവാനായി അഭ്യർത്ഥിച്ചു കൊള്ളുന്നു. അതോടൊപ്പം ക്രിസ്മസ് പപ്പയുടെ ക്യാപ് ഉള്ളവർ അതുകൂടി ധരിച്ചു വന്നാൽ നന്നാകുമായിരിക്കും. ഏവർക്കും സ്വാഗതം !!! On December 28th Saturday, 5.00PM - 11.00PM @ AL RAHBA FARM, SHAHAMA - ABU DHABI

സ്വാന്തനം 2024

Dear Members As we know, is our Santhwanam event at college. I request all members who are present to attend and ensure our participation. Let's make it a memorable moment….. General secretary Raji S Nair

Never Miss News

Recent Feeds