News

സ്വാന്തനം 2023

പ്രിയമുള്ളവരേ നമ്മുടെ അലുമ്‌നിയുടെ *സാന്ത്വനം 2023* ന്റെ ഭാഗമായിട്ട് സംഘടിപ്പിച്ചിട്ടുള്ള *കൊല്ലം ജില്ലാ ആശുപത്രിയിലേക്കായുള്ള 10 വീൽ ചെയർ വിതരണവും,9 കിടപ്പുരോഗികൾക്കായുള്ള സഹായ ധന വിതരണവും, അതോടൊപ്പം ടി കെ എം കോളേജിലെ 21 വിദ്യാർത്ഥികൾക്കായി നൽകുന്ന സ്കോളർഷിപ്പ് തുകയുടെ കൈമാറ്റവും* ഈ വരുന്ന തിങ്കളാഴ്ച 14 ആഗസ്ത് പകൽ 11 മണിക്ക് ടി കെ എം കോളേജ് ആഡിറ്റോറിയത്തിൽ വച്ച് നടത്തപ്പെടുന്നു. *ബഹുമാനപ്പെട്ട കോളേജ് പ്രിൻസിപ്പൽ ഡോക്ടർ ചിത്രാ ഗോപിനാഥ് അധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ വച്ച് ആദരണീയനായ ചെയർമാൻ ജനാബ് ഷാഹൽ ഹസ്സൻ മുസലിയാർ യോഗം ഉത്‌ഘാടനം ചെയ്യുകയും വീൽ ചെയർ വിതരണം നിർവഹിക്കുകയും, ബഹുമാനപ്പെട്ട ട്രസ്റ്റ് ട്രെഷറർ ജനാബ് ജലാലുദീൻ മുസലിയാർ സ്കോളർഷിപ് വിതരണവും, ട്രസ്റ്റ് മെമ്പർ ജനാബ് ജമാലുദീൻ മുസലിയാർ ചികിത്സ സഹായ ധന നിർവഹണവും നടത്തപ്പെടുന്നു.* തദവസരത്തിൽ നാട്ടിൽ അവധിയിലുള്ള എല്ലാ മെമ്പറന്മാരുടെയും മഹനീയ പങ്കാളിത്തം അഭ്യർത്ഥിച്ചു കൊള്ളുന്നു. _കൂടുതൽവിവരങ്ങൾക്കായി ശ്രീ ഫയാസുമായി ബന്ധപ്പെടാനുള്ള നമ്പർ 9526644999._ നന്ദി, സ്വാന്തനം 2023 കൺവീനർ ഷമീർ ഷാജഹാൻ

IPL PREDICTION

പ്രിയ അംഗങ്ങളെ., IPL 2023 ലെ Final മത്സരത്തിൽ കളിക്കുന്ന ടീമുകളെയും വിജയികളെയും പ്രവചിക്കാനുള്ള നിങ്ങളുടെ സമയമാണിത് (WHATSUP GROUP). പ്രവചന വിജയിയെ കാത്തിരിക്കുന്നത് smartwatch ആണ് ... നിബന്ധനകൾ :- 1. പ്രവചന സമർപ്പണത്തിന്റെ അവസാന സമയം 23/5/2023 വൈകുന്നേരം 5:30 മണിക്ക് 2. ഒരു വ്യക്തിക്ക് ഒരു പ്രവചനം മാത്രമേ അനുവദിക്കൂ/അംഗീകരിക്കപെടുള്ളൂ 3. പങ്കെടുക്കുന്നയാൾ TKMCAS അലൂമിനി അംഗമായിരിക്കണം 4. നിരവധി ശരിയായ ഉത്തരങ്ങൾ ഉണ്ടെങ്കിൽ, നറുക്കെടുപ്പിലൂടെ വിജയിയെ പ്രഖ്യാപിക്കും.

GENERAL BODY MEETING 2023 With Family Iftar party

Dear Members, We are planning to conduct General Body Meeting with family Iftar party on April 8th Saturday 2023 in Farah Restaurant, Bin Shahib Mall , Al Qusais Dubai Please join with your family members.

TKMCAS Chill 'N' Grill 2023

പ്രിയ അലുംനി അംഗങ്ങളെ ... നമ്മുടെ അലുമ്നിയുടെ ശീതകാല കുടുംബ സൗഹൃദ സംഗമവും ബാർബെക്യു സന്ധ്യയും മറ്റു കലാപരിപാടികളും ആയ *TKMCAS Chill N Grill 2023 * ഈ വരുന്ന ഫെബ്രുവരി 4, 2023 ശനിയാഴ്ച വൈകുന്നേരം 5 മണി മുതൽ രാത്രി 10 വരെ അജ്മാനിലുള്ള പ്രൈം ഒയാസിസ്‌ ഫാം ഹൗസില് തയാറാക്കിയിട്ടുണ്ട്. പ്രവേശനം സൗജന്യമായിരിക്കും മാത്രമല്ല ബാർബെക്യുവിയോടൊപ്പം നിങ്ങളുടെ വീടുകളിൽ തയാറാക്കുന്ന നിങ്ങളുടെ ഇഷ്ടവിഭവങ്ങൾ ( കപ്പ,മുളക് ചമ്മന്തി, കട്ലറ്റ്, മറ്റു സ്നാക്ക്സ് ) ഈ സംഗമത്തിൽ നിങ്ങൾക്ക് കൊണ്ടുവരാവുന്നതാണ്. ആയതിനാൽ നിങ്ങളേവരുടെയും കുടുംബസമേതമുള്ള പങ്കാളിത്തം അഭ്യർത്ഥിക്കുകയാണ്. അതോടൊപ്പം താഴെകൊടുത്തിട്ടുള്ള ഗൂഗിൾ ഫോമിൽ നിങ്ങളുടെ പേരുകൾ രജിസ്റ്റർ ചെയ്യുവാൻ അഭ്യർത്ഥിക്കുന്നു. രജിസ്റ്റർ ചെയ്യുവാനുള്ള അവസാന തിയതി ജനുവരി 31, 2023.

Never Miss News